റവ. സാം മാ­ത്യു­വിന്‌ യാ­ത്രയയപ്പ് നൽ‍­കി­


മനാമ : ബഹ്റൈനിലെ ക്രിസ്റ്റ്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്റ്റ്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) വൈസ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ച ബഹ്റൈൻ മാർത്തോമ്മ പാരീഷ് വികാരികൂടിയായ റവ. ഫാ. സാം മാത്യുവിന് യാത്രയയപ്പും, ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തിന്റെ പുതിയ വികാരി റവ. ഫാ. നെബു എബ്രഹാമിന്‌ സ്വീകരണവും നൽകി.

ബഹ്റൈൻ മലയാളി സി.എസ്.ഐ പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ കെ.സി.ഇ.സി പ്രിസിഡണ്ട് റവ. ജോർജ്ജ് യോഹന്നാൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മൈക്കിൾ ടി.എം സ്വാഗതം അറിയിച്ച പ്രോഗ്രാമിൽ വെച്ച് റവ. ഫാ. സാം മാത്യുവിനെ മൊമെന്റോ നൽ‍കി ആദരിക്കുകയും റവ. ഫാ. നെബു എബ്രഹാമിനെ പൊന്നാട നൽകി സ്വീകരിക്കുകയും ചെയ്തു. 

റവ. ജെയിംസ് ജോസഫ്, റവ. റെജി പി. എബ്രഹാം, റവ. സുജിത് സുഗതൻ, തോമസ് കെ. ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ക്രിസോസ്റ്റം ജോസഫ് നന്ദിയും അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed