സി­.പി­.ഐ അഖി­ലേ­ന്ത്യാ­ പാ‍‍‍‍­‍‍‍‍ർ­ട്ടി­ കോ­ൺ­ഗ്രസിൽ ബി­ജു­ മലയിൽ പ്രവാ­സി­ പ്രതി­നി­ധി­


മനാമ : ഈ മാസം 25ാം തീയതി ആരംഭിക്കുന്ന സി.പി.ഐ 23ാം പാർട്ടി കോൺഗ്രസിൽ ജി.സി.സിയിൽ നിന്നുള്ള പ്രവാസികളുടെ പ്രതിനിധിയായി ബഹ്റൈൻ നവകേരളയുടെ മുൻ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബിജു മലയിൽ പങ്കെടുക്കും.

കഴിഞ്ഞ മാസം മലപ്പുറത്ത് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനം കേരളത്തിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധികളെ തിരഞ്ഞെടുത്തിരുന്നു. വിദേശ രാജ്യങ്ങളിൽ പാർട്ടി നിയന്ത്രണത്തിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഘടകങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കേന്ദ്രകമ്മിറ്റി അനുവദിച്ച പ്രത്യേക ക്വാട്ടയിലാണ് ജി.സി.സി പ്രതിനിധിയായി ബിജു മലയിലിനെ പാർട്ടി സമ്മേളനം തിരഞ്ഞെടുത്തിട്ടുള്ളത്.

ഏപ്രിൽ 29 വരെ കൊല്ലത്തു വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരികെയെത്തുന്നവർക്കുള്ള പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ബഹ്റൈൻ നവകേരള ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ ആവശ്യപ്പെടുന്ന പ്രമേയവും പ്രവാസികളുടെ സംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഇടപെടലിന് വഴിയൊരുക്കാൻ തക്ക രാഷ്ട്രീയ നിർദേശങ്ങൾ സമ്മേളനത്തിലൂടെ ഉയർത്തിക്കൊണ്ടുവരുവാൻ പരമാവധി ശ്രമം നടത്തുന്നതുമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed