അന്താരാഷ്ട്ര ലാഫ്‌റ്റെർ കോൺഗ്ര​സിൽ ബഹ്റൈൻ പ്രതിനിധിയും


മനാമ : ഇന്ന് മുതൽ 15 വരെ ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ വെച്ചു നടക്കുന്ന അന്താരാഷ്ട്ര ലാഫ്‌റ്റെർ കോൺഗ്രസിൽ ലാഫ്‌റ്റെർ അംബാസഡറും ലാഫ്‌റ്റെർ യോഗ പരിശീലകനുമായ കെ.എം തോമസ് ബഹ്‌റൈൻ പ്രതിനിധിയായി പങ്കെടുക്കുന്നു. ‘ലാഫ്‌റ്റെർ സർക്കിൾ’ എന്ന നൂതന ശ്വസന ചിരി വ്യായാമങ്ങൾ അവതരിപ്പിക്കും. 

ഫ്രാൻസിലെ ചിരിയോഗ പരിശീലകരായ ഫാബ്രിസ് ലോസു, ലോലിത ആർകോട്ട് എന്നിവർ ലാഫ്‌റ്റെർ യോഗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന ത്രിദിന സമ്മേളനത്തിൽ 45 രാജ്യങ്ങളിൽ നിന്നായി 200ഓളം അംഗങ്ങൾ പങ്കെടുക്കും. 15ൽ പരം പ്രസംഗികരും അവതാരകരും വിവിധ വിഷയങ്ങളെ പറ്റി ക്ലാസുകളെടുക്കും. കൂടാതെ പ്രഭാത ധ്യാനം, യോഗ, വിവിധ സംഗീത നൃത്ത പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ലാഫ്റ്റെർ യോഗയുടെ സ്ഥാപകരായ ഡോ. മദൻ കട്ടാരിയയും മാധുരി കട്ടാരിയയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

2014ൽ ഇറ്റലിയിലും 2016ൽ മലേഷ്യയിലും 2017ൽ ജർമ്മനിയിലും നടന്ന കോൺഫെറെൻസുകളിൽ പങ്കെടുത്ത തോമസ്, ലാഫ്റ്റെർ യോഗയുടെ പ്രചരണാർത്ഥം നേപ്പാൾ, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, യു.എ.ഇ, തുർക്കി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ലാഫ്റ്റെർ യോഗയുടെ പ്രചരണപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed