അതി­ഥി­കൾ എത്തി : ബി­.കെ­.എസ് സ്ഥാ­നാ­രോ­ഹണ ചടങ്ങ് ഇന്ന്


മനാമ : ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് സമാജം ഡയമണ്ട് ജുബിലി ഹാളിൽ‍ വെച്ച് നടക്കുന്ന ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2018-19 വർഷത്തെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ അതിഥികൾ എത്തി. സിനിമാതാരവും എം.എൽ.എയുമായ മുകേഷ് മുഖ്യാതിഥിയും ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ് (മികച്ചനടൻ‍), വിശിഷ്ട അതിഥിയുമായിരിക്കും. കൂടാതെ പത്മശ്രീ ഡോ. രവിപിള്ള, ബി.കെ.ജി ഹോൾഡിംഗ് ചെയർമാൻ കെ.ജി ബാബുരാജൻ, എ.വി.എ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ. എ.വി അനൂപ് എന്നിവർ പ്രത്യേക അതിഥികൾ ആയിരിക്കും. 

ഇന്ന് നടക്കുന്ന പരിപാടിയിൽ പ്രവാസി കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി−-ബി.കെ.എസ് ബാലകലോത്സവം −2018 മത്സരങ്ങളുടെ ഉപചാരികമായ ഉദ്‌ഘാടനവും നടക്കും. 

തുടർന്ന് ഈ വർഷത്തെ സമാജം ബിസിനസ് ഐക്കോൺ അവാർഡ് ഡോ. എ.വി അനൂപിന് ചടങ്ങിൽ വെച്ച് നൽകും. സമ്മേളനാനന്തരം രാത്രി എട്ട് മണിക്ക് ബി.കെ.എസ് സൂര്യ ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്തരായ രമ വൈദ്യനാഥൻ‍, ദക്ഷിണ വൈദ്യനാഥൻ എന്നീ നർ‍ത്തകിമാരുടെ ഭരതനാട്യവും ഉണ്ടായിരിക്കും. കൂടാതെ ചടങ്ങിൽ‍ മുൻ‍ഭരണ സമിതി അംഗങ്ങളെ മൊമെന്റോ നൽ‍കി ആദരിക്കുമെന്നും സംഘാടകർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed