മലയാ­ളി­ ജീ­വനൊ­ടു­ക്കി­യ നി­ലയി­ൽ


മനാമ : പ്രവാസി യുവാവിനെ ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശി രാജേഷ് രാമചന്ദ്രനാണ് (36) മരിച്ചത്. ഇദ്ദേഹം സൗദി പ്രവാസിയാണ്. വാരാന്ത്യങ്ങളിൽ തന്റെ തൊഴിൽ ഉടമയോടൊപ്പം ബഹ്റൈനിൽ എത്താറുണ്ടെന്ന് പറയപ്പെടുന്നു. അബ്റാജ് അൽ ലുലു ഡ്രൈവേഴ്സ് അേക്കാമഡേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസമാണ് ഇയാൾ ഇവിടെ എത്തിയത്. ഭാര്യ അഖില സൗദിയിൽ നഴ്സാണ്. മകൻ അശ്വിൻ (രണ്ട് വയസ്).

You might also like

  • Lulu Exchange
  • Straight Forward

Most Viewed