കാണാതായ സ്വദേശി വൃദ്ധനെ മലയാളി കണ്ടെത്തി
മനാമ : കുറച്ചു ദിവസങ്ങൾക്ക് മുൻപ് കണാതായ സ്വദേശി വൃദ്ധനെ മലയാളി കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. മറവി രോഗം പിടിപെട്ട് വീട്ടിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ ഹസ്സൻ അൽ സഹ്ലവിയെയാണ് മലയാളിയും ഒ.ഐ.സി.സി എറണാകുളം ജില്ലാ ഭാരവാഹിയുമായ പ്രിൻസ് പി. തോമസ് ഇന്നലെ രാവിലെ സൽമാബാദിൽ െവച്ച് കണ്ടെത്തിയത്.
പ്രിൻസിന്റെ കാർ ഗതാഗതക്കുരുക്കിൽപ്പെട്ട് വളരെ സാവധാനത്തിൽ ഓടിച്ച് നീങ്ങുന്ന സമയത്താണ് റോഡരികിലെ കുറ്റിക്കാട്ടിൽ അനക്കമുള്ളതായി പ്രിൻസിന് തോന്നിയത്. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയകളിലും കാണ്മാനില്ലെന്ന തലക്കെട്ടോടെ പരസ്യം വന്നിട്ടുള്ള വൃദ്ധനാണ് കിടക്കുന്നതെന്ന് മനസ്സിലായതെന്ന് പ്രിൻസ് പറഞ്ഞു. ഉടൻ തന്നെ അത് വഴി പോവുകയായിരുന്ന പോലീസിൽ അറിയിക്കുകയും പോലീസ് ആംബുലൻസ് വരുത്തി അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തതായി പ്രിൻസ് പറഞ്ഞു. അൽ മക്കീനാ ട്രേഡിംഗ് കന്പനി മാനേജിംഗ് ഡയറക്ടറാണ് പ്രിൻസ് പി. തോമസ്.

