യാത്രയയപ്പ് നൽകി
മനാമ : നാല് പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന സൂര്യ കൾച്ചറൽ അസോസിയേഷൻ സ്ഥാപകാംഗവും മുൻ പ്രസിഡണ്ടുമായ ഇ. രമേഷിനും കുടുംബത്തിനും, മുൻകാല ഭാരവാഹികളും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. ആർ. പവിത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ. രമേശനെ മുതിർന്ന അംഗം സ്വാമി മെമൊന്റോ നൽകി ആദരിച്ചു. ഇ. ചന്ദ്രമോഹനനും, എ.ടി വിൻസെന്റും യോഗം നിയന്ത്രിച്ചു.
സാബു എബ്രഹാം, എസ്.വി ബഷീർ, അജയ് കൃഷ്ണ തുടങ്ങിയവർ ഓർമ്മകൾ പങ്കിട്ടു. മറുപടി പ്രസംഗത്തിൽ സൂര്യ കൾച്ചറൽ അസോസിയേഷനുമായുള്ള ബന്ധത്തെ കുറിച്ച് ഇ. രമേശ് സംസാരിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ കലാപരിപാടികളും അരങ്ങേറി.

