തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തന മേഖല വിപുലീകരിച്ചു
മനാമ : ജീവകാരുണ്യ പ്രവർത്തനങ്ങൾ ആതുര ശുശ്രൂഷയുമായി കൈകോർത്ത് കൊണ്ട് തണലിന്റെ ഇടപെടലുകൾ അനുദിനം പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ മുന്നോടിയായി തണൽ − ബഹ്‌റൈൻ ചാപ്റ്റർ പുതുതായി രൂപീകരിച്ച പത്തോളം കമ്മിറ്റികളുടെ പ്രഥമയോഗം നടത്തി.
കണ്ണൂർ, മാഹി, കുറ്റിയാടി, വില്യാപ്പള്ളി, പയ്യോളി, ഉള്ളെരി, ചേമഞ്ചേരി, മുയിപ്പോത്, വയനാട്, പൊന്നാനി എന്നീ പ്രദേശങ്ങളിലായി രൂപീകരിക്കപ്പെട്ട യൂണിറ്റുകളുടെ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ യോഗത്തിൽ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. റഷീദ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി യു.കെ. ബാലൻ തണൽ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു.
രക്ഷാധികാരികളായ ആർ. പവിത്രൻ, അബ്ദുൽ മജീദ് തെരുവത്ത്, കെ.ആർ ചന്ദ്രൻ, സി.കെ. അബ്ദുറഹ്മാൻ, ജാഫർ മൈദാനി, വൈസ് ചെയർമാൻമാരായ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഉസ്മാൻ ടിപ്പ് ടോപ്, ലത്തീഫ് ആയഞ്ചേരി, മൂസ ഫദീല, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മുജീബ് മാഹി, എ.പി ഫൈസൽ, ഷബീർ മാഹി, ലത്തീഫ് കൊയിലാണ്ടി, അഷ്‌കർ മാഹി, കമനീഷ്, ഫൈസൽ പാട്ടാണ്ടി, വിനീഷ്, മുഹമ്മദ് ഷെരീഫ്, റഫീഖ് നാദാപുരം, സത്യൻ പേരാന്പ്ര, ഫൈസൽ കോട്ടപ്പള്ളി, അബ്ദുറഹ്മാൻ തുന്പോളി, അഷറഫ് തോടന്നൂർ, ഇസ്മായിൽ കണ്ണൂർ, കുന്നോത്ത് അബ്ദുല്ല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിവിധ യൂണിറ്റുകളുടെ പ്രതിനിധികൾ തങ്ങളുടെ പ്രവർത്തങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ സമർപ്പിച്ചു. റഫീഖ് അബ്ദുല്ല നന്ദി പ്രകാശനം നിർവഹിച്ചു.

