മു­ഹറഖ് മലയാ­ളി­ സമാ­ജം പാ­ചക മത്സരം സംഘടി­പ്പി­ച്ചു­


മനാമ : മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ പാചകമത്സരവും കലാപരിപാടികളും സംഘടിപ്പിച്ചു. തൃശ്ശൂർ സംസ്കാര ടീം ഒന്നാം സ്ഥാനവും, സബ്രീന അബ്ദുൽ ജലീൽ ടീം രണ്ടാം സ്ഥാനവും, സോന കണ്ണൻ ടീം മൂന്നാം സ്ഥാനവും, സ്പെഷ്യൽ ജൂറി നാലാം സ്ഥാനം ഫൈസൽ മൂടാടി ടീമും നേടി. ഷെഫ് യു.കെ ബാലൻ, സെബീന അഫ്നാജ്, ഹബീബ ഫിറോസ് തുടങ്ങിയവരായിരുന്നു വിധി നിർണ്ണയിച്ചത്. 

പ്രസിഡണ്ട് പ്രകാശ് പൊന്നാനി അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഫൈറൂസ് കല്ലറക്കൽ സ്വാഗതവും ട്രെഷറർ ജയൻ ശ്രേയസ് കരുനാഗപ്പള്ളി, മീഡിയ കൺവീനർ അൻവർ നിലന്പൂർ എന്നിവർ ആശംസകളും നേർന്നു. ജോയിന്റ് സെക്രട്ടറി ജോബോയ് ജോൺ നന്ദിയും പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed