അക്ഷയ ത്രിതീയ : ഡ്രീം ഗോൾഡ് ആൻഡ് ഡയമണ്ടിൽ ബി.എം.ഡബ്ല്യു കാർ സമ്മാനം
മനാമ : അക്ഷയ ത്രിതീയയോട് അനുബന്ധിച്ച് ഡ്രീം ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് ആഭരണങ്ങൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യു കാർ ലഭിക്കാനുള്ള അവസരം വന്നെത്തിയതായി മാനേജ്മെന്റ് അറിയിച്ചു. ഡ്രീം ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഭാഗമായ ഹെൽത്ത് കെയർ ഗ്രൂപ്പാണ് അക്ഷയ ത്രിതീയയോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഈ സ്പെഷ്യൽ ഓഫർ നൽകുന്നത്. ഈ അവസരത്തിൽ 50 ബഹ്റൈനി ദിനാറിന് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഈ ഭാഗ്യസമ്മാനത്തിന് അർഹരാകാൻ സാധിക്കുന്നത്.
50 ബഹ്റൈനി ദിനാറോ അതിന് മുകളിലോ ഡയമണ്ട്സ് വാങ്ങുകയാണെങ്കിൽ രണ്ട് കൂപ്പണുകൾ ലഭിക്കും. അതിനോടൊപ്പം തന്നെ 500 ദിനാറിന് പർച്ചെയ്സ് ചെയ്യുന്നവർക്ക് രണ്ട് ഗ്രാമിന്റെ സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കും. 300 ദിനാറിന്റെ ഡയമണ്ട്സ് വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണനാണയം സമ്മാനമായി ലഭിക്കും. കൂടാതെ 200 മില്ലി ഗ്രാമിന്റെ സ്വർണനാണയം എല്ലാ 200 ദിനാറിൻ്റെ പർച്ചേയ്സിനും ലഭിക്കും. ഈ അക്ഷയ ത്രീതീയയിൽ സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത് എന്നതിലുപരി ഏറ്റവും മികച്ച വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കുകയും, അതോടൊപ്പം ഭാഗ്യശാലിയായവർക്ക് ഒരു ബി.എം.ഡബ്ല്യു കാർ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഡ്രീം ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് പറഞ്ഞു.
കൂടാതെ എട്ട് ഗ്രാമിന്റെ സ്വർണ്ണനാണയത്തിന് പണിക്കൂലിയില്ല. കൂടാതെ ഈയവസരത്തിൽ പഴയ സ്വർണ്ണം മാറ്റി വാങ്ങുന്നതിൽ പൂജ്യം ശതമാനം കിഴിവും ഉണ്ട്. മനാമയിലെയും, റിഫയിലെയും ലുലു മാളിലെ ഡ്രീം ഗോൾഡിന്റെ ബ്രാഞ്ചുകളിലാണ് ഈ ഓഫറുകൾ നൽകുന്നത്. ഏപ്രിൽ 19 മുതൽ ആഗസ്റ്റ് 31 വരെയാണ് ഈ ഓഫറുകൾ ലഭ്യമാവുക.

