മലയാ­ളി­ ബഹ്റൈനിൽ ആത്മഹത്യ ചെ­യ്തു­


മനാമ : ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്ന പാലക്കാട് വാടാനംകുറിശ്ശി കണയം അനിൽകുമാറിനെ (34) ഹിദ്ദിലെ ലുലുവിനു സമീപത്തെ താമസ സ്ഥലത്ത്‌ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മനാമയിലെ ദേവ്ജി ജ്വല്ലറി ജീവനക്കാരനായിരുന്നു. അനിൽ കുമാർ ഇന്നലെ ഉച്ചയ്ക്ക് ശേഷം അവധി എടുത്ത് റൂമിൽ പോയതായിരുന്നു. വൈകീട്ട് സഹപ്രവർത്തകർ താമസ സ്ഥലത്ത്‌ ചെന്നപ്പോഴും കാണാത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീടാണ് മുകളിലെ നിലയിൽ സാധാരണ ഫോൺ ചെയ്യാൻ വേണ്ടി ചെന്നിരിക്കുന്ന മുറിയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും  സൽമാനിയ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുകയുമായിരുന്നു.

5 വർഷത്തോളമായി ബഹ്‌റൈനിൽ ജോലി ചെയ്യുകയായിരുന്ന അനിൽ 3 മാസം മുന്പാണ് വിവാഹാലോചനയ്ക്ക് വേണ്ടി നാട്ടിൽ പോയി വന്നത്. വിവാഹാലോചനകൾ ഒന്നും നടക്കാത്തതിനാൽ പൊതുവെ നിരാശനായിരുന്നുവെന്ന് കരുതുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed