ജിയോ മിഡിൽഈസ്റ്റ് സമ്മേളനവും പ്രദർശനവും ആരംഭിച്ചു
മനാമ : ഭൂമി ശാസ്ത്രത്തിലുള്ള (ജിയോ) 13ാമത് മിഡിൽ ഈസ്റ്റ് സമ്മേളനവും പ്രദർശനവും മാർച്ച് 5ാം തീയതി മുതൽ 8ാം തീയതി വരെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 3,500ലധികം ആഗോള ഊർജ്ജ നേതാക്കളും പങ്കാളികളും, 50 രാജ്യങ്ങളിൽ നിന്നുള്ള ഉന്നതരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകൾ റിറ്റ്സ് കാൾട്ടണിൽ നടക്കും.
പ്രധാന തന്ത്രപരവും വാണിജ്യപരവുമായ അവസരങ്ങളെക്കുറിച്ച് പരിപാടിയിൽ ചർച്ച ചെയ്യും. ഊർജ്ജ തന്ത്രത്തിന് ഊന്നൽ നൽകുന്ന ഈ പരിപാടിയിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 100ലധികം കന്പനികൾ പങ്കെടുക്കും.
യു.ബി.എം − അറേബ്യൻ എക്സിബിഷൻ, അമേരിക്കൻ സൊസൈറ്റി ഓഫ് പെട്രോളിയം ജിയോളജി, യൂറോപ്യൻ അസോസിയേഷൻ ഫോർ സൈന്റിസ്റ്റ്സ്, ജിയോളജി എഞ്ചിനീയർമാർ, ദേശീയ എണ്ണ കന്പനികളുടെ സഹായത്തോടെയുള്ള പര്യവേഷക ശാസ്ത്രജ്ഞർ, ഇൻഡിപെൻഡന്റ് ജിയോളജിക്കൽ ആന്റ് എമിറേറ്റ്സ് സൊസൈറ്റി, ഭൂമി ശാസ്ത്രപരമായ ബഹ്റൈൻ സൊസൈറ്റി, ഒമാൻ ജിയോളജിക്കൽ സൊസൈറ്റി, നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റി എന്നിവയും നിരവധി ആഗോള, പ്രാദേശിക എണ്ണ കന്പനികളും ചേർന്ന് സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

