സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പത്ത് പേർ പിടിയിൽ
അബുദാബി : വൻതുക സമ്മാനം ലഭിച്ചതായി ടെലിക്കമ്യൂണിക്കേഷൻ കന്പനിയുടെ പേരിൽ മൊബൈൽ ഫോണിൽ വ്യാജ സന്ദേശം നൽകി ജനങ്ങളെ കബളിപ്പിച്ച പത്തുപേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
സമ്മാനം സ്വീകരിക്കാൻ നിശ്ചിത തുക മണി എക്‌സ്‌ചേഞ്ച് വഴി അക്കൗണ്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ മൊബൈൽ ഫോണിലേക്ക് ക്രെഡിറ്റ് അയക്കുകയോ ചെയ്യാനും തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു.
തട്ടിപ്പിനിരയായ ഒരാൾ അൽ റഹ്ബ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പുനടത്തിയ സംഘത്തിലെ പത്ത് പേരെ പോലീസ് ഫോൺ കോളുകൾ ട്രാക്ക് ചെയ്ത് പിടികൂടിയത്.

