രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു
മനാമ : ഒരു തവണ രക്തദാനം ചെയ്യുന്നതിലൂടെ മൂന്ന് ജീവനുകൾ രക്ഷിക്കുക എന്ന സന്ദേശവുമായി ബഹ്റൈൻ ഡിഫറന്റ് തിങ്കേഴ്സ് രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. സഹജീവികൾക്കൊരു കൈത്താങ്ങ് എന്ന ആപ്ത വാക്യവുമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ മൂന്നാമത് രക്തദാന ക്യാന്പാണ് മാർച്ച് 9ന് (വെള്ളിയാഴ്ച) സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കുന്നത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് രക്തദാനത്തിനുള്ള സമയം. കൂടുതൽ വിവരങ്ങൾക്കായി 39291100/33411059 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

