വൃക്കരോഗ നിർണ്ണയ ക്യാന്പ് മാർച്ച് 9ന്


മനാമ : ലോക വൃക്ക ദിനത്തോടനുബന്ധിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഗുദൈബിയിലെ സ്വകാര്യ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന വൃക്കരോഗ നിർണ്ണയക്യാന്പ് മാർച്ച് 9ന് അസ്കറിലുള്ള ‘ചാപോ കൺസ്ട്രക്ഷൻ’ കന്പനി ലേബർ ക്യാന്പിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 8 മണി മുതൽ 2 മണി വരെ നടക്കുന്ന ക്യാന്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൃക്കരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണവും, രോഗം തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള ക്ലാസുകളും നടക്കും.

വൃക്ക രോഗപരിശോധന നടത്താൻ ഇടത്തരക്കാരും സമൂഹത്തിലെ താഴേക്കിടയിലുള്ളവരും പൊതുവെ വിമുഖരാണെന്നും അതിനാൽ ഡയാലിസിസ് ഘട്ടം എത്തുന്പോൾ മാത്രമാണ് ഭൂരിപക്ഷം രോഗികളും തങ്ങളുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുന്നതെന്നും, സമൂഹത്തിലെ ഇടത്തരക്കാരിലും സാധാരണക്കാരിലും ഈ ഒരു അവബോധം സൃഷ്ടിക്കാൻ ആരോഗ്യ മന്ത്രാലയവും സാമൂഹ്യ സേവന രംഗത്തുള്ളവരും പരസ്പരം കൈകോർക്കണമെന്ന തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസിന്റെ നിർദ്ദേശത്തെ തുടർന്ന് അയൽപക്കത്തൊരു ഡയാലിസിസ് യൂണിറ്റ് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന തണൽ ഈ വർഷം ഏകദേശം 13 പുതിയ ഡയാലിസിസ് യൂണിറ്റുകൾ കേരള, കർണ്ണാടക പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലായി ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed