ആർ­ട്ട് ബഹ്റൈൻ മാ­ർ­ച്ച് 14 ന്


മനാമ:  ആർട്ട് ബഹ്റൈൻ അക്രോസ് ബോർഡേഴ്സ് മാർച്ച് 14ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാജപത്നിയും, വനിത സുപ്രീം കൗൺസിൽ പ്രസിഡണ്ടുമായ പ്രിൻസസ് സബീക്ക ബിന്ദ് ഇബ്രാഹീം അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ബഹ്റൈൻ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലാണ്  പരിപാടി  നടക്കുന്നത്.  ലോകമെന്പാടുമുള്ള കലാകാരന്മാരോടൊപ്പം നിരവധി സർഗസൃഷ്ടികൾ മേളയിൽ ഉണ്ടാകും. ബഹ്റൈനിലെ 35 കലാകാരന്മാർക്ക് നൂറിലധികം കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള അവസരം ഈ വർഷത്തെ  മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പട്ടവർ അറിയിച്ചു. ബഹ്റൈൻ ആർട്ടിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. 11 രാജ്യങ്ങളിൽ നിന്നായി 15 ഗ്യാലറികളിൽ നിന്നും 13 ആർട്ടിസ്റ്റുകളിൽ നിന്നുമുള്ള പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

യു.കെയിൽ നിന്നുള്ള അലോൺ സക്കായി ഫൈൻ ആർട്ടിൽ നിന്നുള്ള മാറുൽ പെറുചെട്ടി, അറബ് ജെല്ലി ബേബി, ഉൾപ്പെടെയുള്ള പ്രശസ്ത ചിത്രങ്ങൾ പ്രദർശിപ്പിക്കും.  ഗുജറാത്തിൽ നിന്നുള്ള സമാര ആർട്ട് ഗ്യാലറി ഇന്ത്യൻ അന്താരാഷ്ട്ര കലാസൃഷ്ടികളുടെ സംയോജനമാണ് അവതരിപ്പിക്കുന്നത്. ഉക്രയിനിലെ പ്രശസ്തമായ സെസ്സൽ ആർട്ട് ഗ്യാലറി ബ്രൂണോ മസായിലെ ചിത്രങ്ങളും പ്രദർശിപ്പിക്കും. പ്രശസ്ത ഇറ്റാലിയൻ ആർട്ടിസ്റ്റ് അന്റോണേലോ ഗെസ്സി ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ട്. പ്രദർശനത്തിന്റെ ഭാഗമായി പ്രദർശന സംവാദങ്ങളും വിവിധ പരിപാടികളും അരങ്ങേറും. രാജ്യത്തിന്റെ സുപ്രധാന സമകാലിക കലയുടെ മേള പൊതുജനങ്ങൾക്കായി മാർച്ച് 15 മുതൽ 18 വരെ തുറന്ന് കൊടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed