ഫ്രണ്ട്സ് വനിതാവിഭാഗം ഏരിയാതല പരിപാടികൾക്ക് തുടക്കമായി


മനാമ: ഫ്രണ്ട്സ് വനിതാ വിഭാഗം കലാസാഹിത്യവേദി ഏരിയാതല പരിപാടികൾക്ക് തുടക്കമായി. മുഹറഖ് ഏരിയയിലെ സംഗമം അറാദ് ബേ പാർ‍ക്കിൽ സംഘടിപ്പിച്ചു. പ്രബന്ധാവതരണം, പ്രസംഗം, ഗാനങ്ങൾ, കവിതകൾ, നാടൻപാട്ട്, കഥ, പാചകം, ആർ‍ട്ട് ആന്റ് ക്രാഫ്റ്റ്, ക്വിസ്, വാർ‍ത്താ അവലോകനം, സംഘഗാനം എന്നീ പരിപാടികൾ നടന്നു. സ്ത്രീകളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളിലെ പ്രാമാണികത എന്നീ വിഷയത്തിൽ നുസ് റത്ത് നൗഫൽ പ്രബന്ധം അവതരിപ്പിച്ചു.

സമകാലിക സമൂഹത്തിലെ സ്ത്രീ പദവി, ആത്മ സംസ്കരണം എന്നീ വിഷയങ്ങളിൽ സുബൈദ, സമീറ എന്നിവർ പ്രസംഗവും ഹേബ, റഷീദ എന്നിവർ ഗാനവും ആലപിച്ചു. ഗ്ലാസ് പെയിന്‍റിങ് പരിശീലനത്തിന് റിയ നൗഷാദ് നേതൃത്വം നൽ‍കി. സുമയ്യ, ജസീന എന്നിവർ കവിതയും, നാസിയ, ഷഹ് നാസ് എന്നിവർ പാചകവും അവതരിപ്പിച്ചു. റുബീന വാർ‍ത്താവലോകനവും, മുബീന നാടൻ പാട്ടും, റസീന കഥയും, ഷബീറ ക്വിസ് പരിപാടിയും നടത്തി. ഹേബയും സംഘവും ജസീനയും സംഘവും, സമീറയും സംഘവും സംഘഗാനം അവതരിപ്പിച്ചു. മുഹറഖ് ഏരിയ പ്രസിഡണ്ട് ജാസ്മിൻ നാസർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷഫ്ന ഹക്കീം സ്വാഗതവും സുബൈദ മുഹമ്മദലി നന്ദിയും പറഞ്ഞു. ജസീന മുനീർ പരിപാടി നിയന്ത്രിച്ചു.

മനാമ ഏരിയ കലാ സാഹിത്യവേദി സിഞ്ചിലെ ഫ്രണ്ട്സ്് ഹാളിൽ നടത്തിയ പരിപാടിയിൽ റഷീദ സുബൈർ കവിതാലാപനം നടത്തുകയും, ഫർ‍സാന, നൂർ‍ജഹാൻ എന്നിവർ പ്രസംഗിക്കുകയും ചെയ്തു. മനാമ ഏരിയ പ്രസിഡണ്ട് നദീറ ഷാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷഹീന നൗമൽ പ്രാർ‍ത്ഥന നിർവ്വഹിക്കുകയും നിഷാന താജുദ്ദീൻ സമാപനം നിർവ്വഹിക്കുകയും ചെയ്തു. 

വെസ്റ്റ് റിഫ ദിശ സെന്‍ററിൽ വനിതാ വിഭാഗം റിഫ ഏരിയ നടത്തിയ കലാ−സാഹിത്യ സംഗമത്തിൽ റസീല തയ്യൽ‍ പരിശീലനം നൽകി. റിഫ ഏരിയ പ്രസിഡണ്ട് സഈദ റഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സോന സക്കറിയ സമാപനം നിർവ്വഹിച്ചു. ശൈമില പ്രാർത്ഥന നിർവ്വഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed