കേരള സോഷ്യൽ വർക്കേഴ്സ് യോഗം ചേർന്നു


മനാമ: ബഹ്റൈൻ കേരള സോഷ്യൽ വർക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മുഖ്യധാരാ സാമൂഹ്യ പ്രവർത്തകർ കേരളീയ സമാജം രവിപിള്ള ഹാളിൽ യോഗം ചേർന്നു. നിസാർ കൊല്ലത്തിന്റെ സ്വാഗത പ്രഭാഷണത്തോടുകൂടി ആരംഭിച്ച യോഗം കായികതാരം തിലകന്റെയും, സാമൂഹ്യ പ്രവർത്തക ഉഷാദേവരാജിന്റെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

സിയാദ് ഏഴംകുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയുടെ ആവശ്യകത, വിവിധ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്നിവയെ കുറിച്ച് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ വിശദീകരിച്ചു. തുടർന്ന് ആര്യ ഫണ്ട്, റംല അസീസിന്റെ മടക്കയാത്ര, തിലകന്റെ മരണം, അഫ്സൽ സഹായ ഫണ്ട്, അപകടത്തിൽ ഗുരുതര പരിക്കുമായി കഴിയുന്ന കോഴിക്കോട് സ്വദേശി നിതിൻദാസിനെ സഹായിക്കുന്നതും, കൊള്ളപ്പലിശക്കാരുടെ കൈകളിൽ അകപ്പെട്ട് കഴിയുന്ന വരെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

 അഫ്സൽ സഹായ ഫണ്ട് അഷ്കർ പൂഴിത്തലയുടെ നേതൃത്വത്തിൻ ക്രോഡീകരിച്ച് മാർച്ച് 10നകം പൂർത്തീകരിക്കാൻ തീരുമാനിച്ചു. അഫ്സലിന്റെ തുടർചികിത്സ തണൽ ഏറ്റെടുക്കുന്നതായി യു.കെ ബാലനും, കൊച്ചിയിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള ആംബുലൻസ് പ്രതിഭ ഹെൽപ്പ്ലൈൻ അംഗം ഷിബു ചെറുതുരുത്തിയും, വീട് നിർമ്മാണം ഐ.സി.എഫും ഏറ്റെടുത്തതായി സി.എച്ച് റഷീദും യോഗത്തെ അറിയിച്ചു. 

ബഷീർ അന്പലായി, കെ.ആർ നായർ, രാജു കല്ലുംപുറം, ഗഫൂർ കയ്പമംഗലം, ഫ്രാൻസിസ് കൈതാരം, സുധീർ തിരുനിലത്ത്, റഫീഖ് അബ്ദുള്ള, കെ.ടി സലിം, ശങ്കർ പല്ലൂർ, ബിജു മലയിൽ, മനോജ് വടകര തുടങ്ങി അൻപതോളം സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. 

താഴെ കാണുന്ന അക്കൗണ്ട് നന്പറിലേയ്ക്ക് അഫ്സലിന് നേരിട്ട് പണം എത്തിക്കാവുന്നതാണ്. അഫ്സൽ നൂർ മുഹമ്മദ്, എസ്.ബി.ഐ കൊല്ലം ബ്രാഞ്ച്, അക്കൗണ്ട് നന്പർ: 37564235700.

You might also like

  • Lulu Exchange
  • Straight Forward

Most Viewed