ബി­.സി.­സി­.ഐ തി­രഞ്ഞെ­ടു­പ്പ് : സ്ഥാ­നാ­ർ­ത്ഥി­കളു­ടെ­ പട്ടി­കയാ­യി­


മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി (ബിസിസിഐ)യുടെ ബോർഡ് തെരഞ്ഞെടുപ്പിലേക്ക് 72 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ ഉച്ചക്ക് 2 മണിക്ക് അവസാനിച്ചതോടെയാണ് ഇലക്ഷൻ കമ്മറ്റി സ്ഥാനാർഥികളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന പട്ടിക പ്രസിദ്ധീകരിച്ചത്. ടോജ്ജാർ, അൽ ഗദ്, ഷാരക, താവൂൺ എന്നിവയാണ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ചില പാനലുകൾ. ഇതോടൊപ്പം ഏതാനും സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്. 

എല്ലാ സ്ഥാനാർത്ഥികൾക്കും എല്ലാവിധ ആശംസകളും അറിയിക്കുന്നതായും തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബിസിസിഐയുടെ ഭരണസമിതിക്ക് നന്ദി അറിയിക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർപേഴ്സൺ ജാസിം അബ്ദുൾ അൽ പ്രസ്താവനയിൽ പറഞ്ഞു. മാർച്ച് പത്തിനാണ് തെരഞ്ഞെടുപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed