ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈന് ചരിത്രനേട്ടം; 19 വിദ്യാർത്ഥികൾക്ക് 'രാജ്യ പുരസ്‌കാർ' അവാർഡ്


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിലെ 19 വിദ്യാർത്ഥികൾക്ക് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ അഭിമാനകരമായ 'രാജ്യ പുരസ്‌കാർ' അവാർഡ്. സ്‌കൂളിലെ 6 സ്കൗട്ടുകളും 13 ഗൈഡുകളുമാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ ഓവർസീസ് ഓക്സിലിയറി യൂണിറ്റ് വഴി ബഹ്‌റൈനിൽ നിന്ന് ഒരു ബാച്ച് പൂർണ്ണമായി ഈ പുരസ്കാരത്തിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.

ജൂലൈയിൽ കർണാടകയിലെ സംസ്ഥാന പരിശീലന കേന്ദ്രത്തിൽ നടന്ന രാജ്യ പുരസ്‌കാര പരീക്ഷാ ക്യാമ്പ് വിദ്യാർത്ഥികൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അച്ചടക്കവും പ്രായോഗിക മികവുമാണ് ഈ നേട്ടത്തിന് പിന്നിൽ.

ജതിൻ ജംഗിർ, അഭിഷേക് അഭിലാഷ്, മുഹമ്മദ് ഷഹബാസ് മൂസ, അയാൻ അബ്ദുൾ ഷുക്കൂർ, ബെർഹാനു ഇബെൻലാൽ, മോറിസ് വർഗീസ് മോൻസ എന്നിവരാണ് രാജ്യ പുരസ്‌കാർ സ്കൗട്ട് അവാർഡ് ജേതാക്കൾ. ആൻ പോൾ, സാക്ഷി ഗണേഷ് ഭട്ട്, ദക്ഷ ശ്രീഷ വിജേഷ്, നിസി സൂസൻ ഡിജു, നീലാംബരി നൈജു, സെയ്‌റ പോൾ കൈതാരത്ത്, വർഷിണി പ്രഭാകരൻ, ശ്രേയ പ്രശാന്ത് കാർക്കള, സാത്വിക വ്യാസ്, നേഹ സാറ ഡിജു, ജോവെറ്റ ആന്റണി, ഹിരൺമയി അയ്യപ്പൻ നായർ, നിഹാര ലിതീഷ് പണിക്കർ എന്നിവരാണ് രാജ്യ പുരസ്‌കാർ ഗൈഡ് അവാർഡ് ജേതാക്കൾ.

വിശിഷ്ട നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും ട്രെയിനർ സ്കൗട്ട് മാസ്റ്റർ ആർ. ചിന്നസാമിയെയും സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവരും മറ്റ് ഭരണസമിതി അംഗങ്ങളും അനുമോദിച്ചു.

article-image

cfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed