ദി ന്യൂ ഇന്ത്യൻ സ്‌കൂളിൽ അക്കാദമിക് എക്‌സലൻസ് അവാർഡ് ദാനം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ദി ന്യൂ ഇന്ത്യൻ സ്‌കൂൾ (W.L.L.) 2026-ലെ അക്കാദമിക് എക്‌സലൻസ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. സ്‌കൂളിലെ ഡോ. ടി. ടി. തോമസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖരും രക്ഷിതാക്കളും പങ്കെടുത്തു.

article-image

ഖുർആൻ പാരായണത്തോടെ തുടക്കമായ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ ആകർഷകമായ നൃത്തസന്ധ്യയ്ക്ക് ശേഷം സ്‌കൂൾ ചെയർമാൻ ഡോ. ജോൺ എം. ടി. തോട്ടുമലിൽ ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ചു.

article-image

സി.ബി.എസ്.ഇ (CBSE) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സബ്ജക്ട് ടോപ്പർമാരെയും ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം 100 ശതമാനം ഹാജർ നേടിയ അധ്യാപകർക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ഡയറക്ടർ ജോബി കെ. അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പൽ പി. മോഹൻ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ ബൈജു ജോർജ് നന്ദി രേഖപ്പെടുത്തി.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed