സുരേഷ് മണ്ടോടിക്ക് വടകര സഹൃദയവേദി യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വടകര സഹൃദയവേദി ബഹ്‌റൈൻ രക്ഷാധികാരി സുരേഷ് മണ്ടോടിക്ക് സംഘടനയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ. പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ പ്രസിഡന്റ് എൻ. പി. അഷ്‌റഫ്, സുരേഷ് മണ്ടോടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി എം. സി. പവിത്രൻ സ്മരണികയും ട്രഷറർ രഞ്ജിത് ഉപഹാരവും കൈമാറി. മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ, രക്ഷാധികാരികളായ ശിവദാസ് എം., ശശിധരൻ എം., സജീവൻ പാക്കയിൽ, വനിതാവേദി ഭാരവാഹികളായ സന്ധ്യ വിനോദ്, ശ്രീജി രഞ്ജിത് എന്നിവരുൾപ്പെടെ നിരവധിയാളുകൾ ആശംസകൾ നേർന്നു.

സുരേഷ് മണ്ടോടി യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി. കൺവീനർ ബിജു കൃഷ്ണകൃപ നന്ദി രേഖപ്പെടുത്തി. വിനീഷ് എം. പി. അവതാരകനായ ചടങ്ങിൽ സഹൃദയവേദി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

article-image

dsadsdsds

article-image

dsdsdsds

article-image

dsdsdsds

article-image

dsdsdss

article-image

ssads

article-image

assaas

article-image

asasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed