ആരവം നാടൻപാട്ടുകൂട്ടം ഫാമിലി ഗെറ്റ് ടുഗെതറും ഓണാഘോഷവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര


മനാമ: ബഹ്‌റൈനിലെ ആദ്യ നാടൻപാട്ട് ഗ്രൂപ്പായ 'ആരവം നാടൻപാട്ടുകൂട്ടം' കുടുംബ കൂട്ടായ്മയും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു. ബുരിയിലെ സവാന പൂൾ പാർട്ടിയിൽ നടന്ന ചടങ്ങിൽ ആരവം കുടുംബത്തിലെ അറുപതോളം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. കഴിഞ്ഞ 19 വർഷമായി ബഹ്‌റൈനിലെ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാണ് ആരവം.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരികളായ ഹരീഷ് മേനോൻ, ജഗദീഷ് ശിവൻ എന്നിവർ സംസാരിച്ചു. ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന ഈ പ്രയാണത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനകളും മാധ്യമങ്ങളും നൽകിയ പിന്തുണ വലുതാണെന്ന് അവർ സ്മരിച്ചു. കേരളത്തിലെ വിവിധ വേദികളിൽ നാടൻപാട്ട് അവതരിപ്പിച്ച് ശ്രദ്ധേയരായ രഖിൽ ബാബു, സുരേഷ് കരുനാഗപ്പള്ളി, കിരൺ കാർത്തികേയൻ, ഗായകനും സംഗീത സംവിധായകനുമായ ഉണ്ണികൃഷ്ണൻ എന്നിവരെയും കൂട്ടായ്മയിലെ മറ്റു അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു.

തുടർച്ചയായ രണ്ടാം വർഷവും ആരവവുമായി സഹകരിക്കുന്ന മോക്ഷ ജൂവലറിക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ കൈമാറി. വിവിധ വിനോദ പരിപാടികളോടെ നടന്ന കൂട്ടായ്മയ്ക്ക് കോർഡിനേറ്റർമാരായ രഖിൽ ബാബു, ബിനോജ് പാവറട്ടി, നിജേഷ് മാള, രാജീവ് രഘു എന്നിവർ നേതൃത്വം നൽകി. മനോജ് യു. സദ്ഗമയ നന്ദി രേഖപ്പെടുത്തി.

article-image

്േ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed