ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിൽ 80,000 സന്ദർശകർ പങ്കെടുത്തതായി ബി.ടി.ഇ.എ
മനാമ : ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിൽ 80,000 സന്ദർശകർ പങ്കെടുത്തതായി ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു. ഫുഡ് ഫെസ്റ്റിന്റെ മൂന്നാമത്തെ എഡിഷൻ മാർച്ച് 10 വരെയാണ് നടക്കുന്നത്. ഈ മേഖലയിലെ ആശയങ്ങൾ പ്രകടിപ്പിക്കാനും ബിസിനസുകളിൽ പങ്കെടുക്കുന്നതിനുള്ള ഒരു വേദിയുമാണ് ഫെസ്റ്റ്. റെസ്റ്റോറന്റുകൾ, കഫേകൾ, പാചക ഉപകരണങ്ങൾ, തുടങ്ങി 70ഓളം കൗണ്ടറുകൾ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, മധ്യപൂർവ്വ, പാശ്ചാത്യ, ഏഷ്യൻ, ഇന്ത്യൻ, രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ സന്ദർശകർക്ക് ലഭിക്കും.
ഭക്ഷ്യ മേഖലയിലെ നിരവധി മുന്നേറ്റങ്ങൾ കാണുവാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും തദ്ദേശീയർക്ക് അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഉചിതമായ സ്ഥലമാണ് ഫെെസ്റ്റന്നും ബി.ടി.ഇ.എയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമുദ് അൽ ഖലീഫ പറഞ്ഞു. രാജ്യത്ത് ഇത്തരം പദ്ധതികൾ വികസിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ബി.ടി.ഇ.എ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിൽ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും പങ്കെടുക്കാം. വിനോദപരിപാടികൾ, സംഗീത ഷോകൾ, മറ്റ് രസകരമായ പ്രോഗ്രാമുകൾ എന്നിവയും ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

