കോ­ഴി­പ്പോര് കേ­ന്ദ്രത്തിൽ റെ­യ്ഡ് നടത്തി­


മനാമ : അധികൃതർ ഹമലയിലെ കോഴിപ്പോര് കേന്ദ്രത്തിൽ റെയ്ഡ് നടത്തി. ബഹ്റൈൻ സൊസൈറ്റി ഫോർ പ്രിവെൻഷൻ ഓഫ് ക്രുൽറ്റി ടു ആനിമൽസ് ബി.എസ്.പി.എ ചെയർമാൻ മഹമൂദ് അൽ ഫറജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിപ്പോര് പ്രധാനമായും നടത്തുന്നത് ചൂതാട്ടക്കളിക്കാരെ ആകർഷിക്കാനാണ്. ചൂതാട്ടം നിയമവിരുദ്ധമാണ്.

ആരെങ്കിലും ഇത്തരം കാര്യങ്ങളിൽ പങ്കാളികളാവുകയോ, കാഴ്ചക്കാരായി നിൽക്കുകയോ ചെയ്താൽ കുറ്റകരവും, ശിക്ഷ വിധിക്കുകയും ചെയ്യുമെന്നും മഹമൂദ് അൽ ഫറജി പറഞ്ഞു. ബഹ്റൈനിൽ കോഴിപ്പോര് നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിഡിന് നേതൃത്വം നൽകിയ ഏജൻസികൾക്ക് അദ്ദേഹം കടപ്പാട് അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed