ബഹ്‌റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും 'മെഡിടോക്ക്' ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം, കാൻസർ കെയർ ഗ്രൂപ്പ്, അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഡിടോക്ക്, കാൻസർ ബോധവൽക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ് എന്നിവ സനദിലുള്ള മാർത്തോമാ കോംപ്ലക്സിൽ വച്ച് നടത്തുകയുണ്ടായി. മാർത്തോമ്മാ സുവിശേഷ സേവികാ സംഘം പ്രസിഡന്റ് റവ. ബിജു ജോൺ അധ്യക്ഷത വഹിച്ച യോഗം സഹവികാരി റവ. സാമുവൽ വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു.
മുൻ വികാരി റവ. മാത്യൂസ് ചാണ്ടി, കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ. ടി. സലിം, കോർഡിനേറ്റർമാരായ കോശി സാമുവൽ, ജോർജ് കെ മാത്യു, അബ്ദുൽ സഹീർ, ഇടവക ചുമതലക്കാർ, സേവിക സംഘം സെക്രട്ടറി സുജ ആഷിഷ് എന്നിവർ സന്നിഹിതനായിരുന്നു. പ്രോഗ്രാം കൺവീനർ ഗ്രേസി ഐസക് സ്വാഗതം ആശംസിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ജാസ്മിൻ മുഖ്യാതിഥിയായിരുന്നു. സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സന്ധുവും ക്ലാസിന് നേതൃത്വം നൽകി. കാൻസർ കെയർ ഗ്രൂപ്പ് പ്രവർത്തനങ്ങൾ കെ. ടി. സലിം വിശദീകരിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി രക്തപരിശോധനാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനും അവസരം ലഭിച്ചു. സുനി സന്തോഷ് നന്ദി രേഖപ്പെടുത്തി.
HJHJHJJK

