വ്യാജരേഖ ചമച്ച് 43 കൊല്ലം ബഹ്‌റൈനിൽ ജീവിച്ചു; 73-കാരന്റെ തടവുശിക്ഷ മേൽക്കോടതി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ജനന സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടി തദ്ദേശീയനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബഹ്‌റൈനിൽ 43 വർഷത്തോളം ജീവിക്കുകയും വൻതുക പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത 73-കാരനായ ഇറാൻ സ്വദേശിയുടെ അപ്പീൽ ഹൈ ക്രിമിനൽ അപ്പീൽ കോടതി തള്ളി. മുൻ വിധിന്യായം അനുസരിച്ച് പ്രതിക്ക് ലഭിച്ച 10 വർഷത്തെ തടവുശിക്ഷയും, ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുമുള്ള ഉത്തരവും മേൽക്കോടതി ശരിവെക്കുകയായിരുന്നു.

1979-ൽ ഇറാനിയൻ പാസ്‌പോർട്ടിൽ ബഹ്‌റൈനിലെത്തിയ ഇയാൾ 1983-ൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ഒരു ജനന സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്തിയാണ് സി.പി.ആർ ഉൾപ്പെടെയുള്ള വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയത്. രാജ്യത്ത് 'ബിദൂൻ' (സ്വന്തമായി പൗരത്വമില്ലാത്തവർ) വിഭാഗത്തിൽപ്പെട്ടവർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റിയ ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ച് തൊഴിൽ കാർഡും ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി. 31 വർഷത്തെ സേവനത്തിന് ശേഷം 2015-ൽ വിരമിച്ച ഇയാൾ സർവീസ് ആനുകൂല്യമായി 13,986 ദീനാറും മാസത്തിൽ 1,160 ദീനാർ വീതം പെൻഷനും കൈപ്പറ്റിപ്പോരുകയായിരുന്നു.

രണ്ട് വെവ്വേറെ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഇയാൾ തട്ടിപ്പ് നടത്തുന്നതായി നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സിന് (NPRA) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. മുൻപ് നടന്ന കുറ്റകൃത്യമായതിനാൽ കേസ് റദ്ദാക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി അപ്പീൽ അപേക്ഷ നിരസിച്ചത്.

article-image

asfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed