പരേതയായ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ബിന്ദു രാജേഷിന്റെ മക്കൾക്ക് യു.പി.പി പഠനസഹായം കൈമാറി


പ്രദീപ് പുറവങ്കര

മനാമ: അകാലത്തിൽ നിര്യാതയായ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ബിന്ദു രാജേഷ് പങ്കജിന്റെ മക്കളുടെ തുടർ വിദ്യാഭ്യാസത്തിനായി യുണൈറ്റഡ് പേരന്റ് പാനൽ (UPP) നൽകുന്ന പഠനസഹായം കൈമാറി. നാട്ടിൽ പഠിക്കുന്ന കുട്ടികളുടെ പഠനാവശ്യത്തിനായുള്ള തുക ബന്ധുവായ ഹരീഷ് ഏറ്റുവാങ്ങി.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് പൂർണ്ണ പിന്തുണ നൽകാനും പ്രയാസത്തിലായ കുടുംബത്തിന് കൈത്താങ്ങാകാനുമാണ് യു.പി.പി പഠനസഹായം നൽകിയത്. ചടങ്ങിൽ യു.പി.പി രക്ഷാധികാരി എബ്രഹാം ജോൺ, ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, യു.പി.പി നേതാക്കളായ ഡോ. ശ്രീദേവി, റിഷാദ്, സയ്യിദ് ഹനീഫ്, ഡി. കൃഷ്ണകുമാർ, സക്കറിയ ചുള്ളിക്കൽ, സക്കീർ ഹുസൈൻ മൈത്രി എന്നിവർ സംബന്ധിച്ചു.

article-image

aqASASSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed