നിയന്ത്രിത മേഖലകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് പാർലമെന്റിൽ നിർദ്ദേശം


പ്രദീപ് പുറവങ്കര

മനാമ: നിലവിൽ സി.സി.ടി.വി (CCTV) ക്യാമറകൾ സ്ഥാപിക്കുന്നതിന് വിലക്കുള്ള തിരഞ്ഞെടുത്ത ചില മേഖലകളിൽ കർശന നിയന്ത്രണങ്ങളോടെ ക്യാമറകൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന പ്രൊപ്പോസലുമായി എം.പി ഡോ. മറിയം അൽ ധഈൻ. പരാതികളോ തർക്കങ്ങളോ ഉണ്ടാകുമ്പോൾ കൃത്യമായ തെളിവുകൾ ലഭ്യമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് പാർലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വൈസ് ചെയർപേഴ്‌സൺ കൂടിയായ ഡോ. മറിയം വ്യക്തമാക്കി. വ്യക്തിഗത സ്വകാര്യത പൂർണ്ണമായി സംരക്ഷിച്ചുകൊണ്ടുള്ള ശക്തമായ നിയമനിർമ്മാണം ഇതിനായി വേണമെന്നും അവർ ആവശ്യപ്പെട്ടു.

വനിതാ സലൂണുകളിലെ വ്യക്തിഗത പരിചരണ മുറികളിൽ നിയമവിരുദ്ധമായി ക്യാമറ സ്ഥാപിച്ച സംഭവത്തിൽ സലൂൺ ഉടമയ്ക്ക് ലോവർ ക്രിമിനൽ കോടതി 100 ദീനാർ പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയ്ക്ക് എത്തിയത്. പുതിയ നിർദ്ദേശപ്രകാരം ക്യാമറകൾ ഉള്ള വിവരം വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും, ഇതിലെ ദൃശ്യങ്ങൾ കാണുന്നതിനും പരിശോധിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിനും മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. സലൂൺ ഉടമകൾക്കോ ജീവനക്കാർക്കോ യാതൊരു കാരണവശാലും ഈ ദൃശ്യങ്ങൾ കൈവശം വെക്കാനോ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല. പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഈ നിർദ്ദേശം തുടർ പഠനങ്ങൾക്കായി വിദേശകാര്യ, പ്രതിരോധ സമിതിക്ക് കൈമാറി.

article-image

dfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed