എൽഎവി ഗോൾഫിൽ നിന്ന് ഗ്രേയിം മക്ഡൊാവൽ പിന്മാറി; ലിഗിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രമുഖരുടെ നിര നീളുന്നു
ശാരിക
ലണ്ടൻ: എൽഎവി ഗോൾഫിന്റെ പുതിയ പ്ലാനായ 'എൽഎവി 2.0'-ന്റെ ഭാഗമാകില്ലെന്ന് മുൻ യു.എസ് ഓപ്പൺ ചാമ്പ്യൻ ഗ്രേയിം മക്ഡൊാവൽ വ്യക്തമാക്കി. തിങ്കളാഴ്ച എക്സിലൂടെയാണ് 2010ലെ യു.എസ് ഓപ്പൺ ജേതാവ് തന്റെ തീരുമാനം അറിയിച്ചത്. ഇതോടെ 2022-ൽ ആരംഭിച്ച എൽഎവി ഗോൾഫുമായുള്ള നാല് വർഷത്തെ ബന്ധമാണ് താരം അവസാനിപ്പിച്ചത്. കരിയറിന്റെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ഡിപി വേൾഡ് ടൂറിലേക്ക് മടങ്ങുമോ എന്ന കാര്യത്തിൽ അദ്ദേഹം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. മക്ഡൊാവലിന് പുറമെ ജോൺ റഹം, ലൂയിസ് ഒസ്റ്റ്ഹുയിസൻ, ഡെറാൽ ഹാട്ടൺ, ഇയാൻ പോൾട്ടർ, സെർജിയോ ഗാർഷ്യ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും എൽഎവി ഗോൾഫിൽ നിന്ന് പിന്മാറുകയോ പിന്മാറ്റത്തിന്റെ സൂചന നൽകുകയോ ചെയ്തിട്ടുണ്ട്.
േോ്ോേ്

