സ്വകാര്യ കന്പനികളിൽ സ്വദേശികൾക്ക് അന്പത് ശതമാനം വരെ ശന്പളം വർദ്ധിപ്പിക്കണമെന്ന് എം. പി
മനാമ : സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന കന്പനികളിൽ പല മേഖലകളിൽ സ്വദേശികൾക്ക് നിലവിൽ നൽകുന്ന വേതനത്തിൽ നിന്നും 50 ശതമാനം വർദ്ധനവ് നടപ്പിൽ വരുത്തണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. കോഴ്സ് കഴിഞ്ഞ് വരുന്ന അദ്ധ്യാപകർക്ക് 20 ശതമാനം വർദ്ധനവുണ്ടാക്കി നിലവിൽ ലഭിക്കുന്ന 250 ദിനാറിൽ നിന്നും 300 ദിനാർ ആക്കണം.
സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകർക്ക് നിലവിലെ 300 ദിനാറിൽ നിന്നും 400ഉം ഡിപ്ലോമക്കാർക്ക് 300ൽ നിന്നും 450 ദിനാറും വേതനം വർദ്ധിപ്പിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റുകൾക്ക് നിലവിലെ വേതനത്തിന്റെ 37.7 ശതമാനം വർദ്ധനവ് നടപ്പിലാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
തുടർന്ന് ഇത് സംബന്ധിച്ച പ്രമേയം പാർലമെന്റ് ചെയർമാൻ അഹമ്മദ് അൽ മുല്ലക്ക് നാഷ്ണൽ കൺസെൻഷൻസ് ബ്ലോക്ക് സമർപ്പിച്ചു.

