വോട്ട് തിരിമറിക്കെതിരെ കോൺഗ്രസിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' റാലി നവംബർ 1-ന്; പ്രതിരോധിക്കാൻ ബിജെപി പദയാത്ര


ശാരിക

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി വോട്ട് തിരിമറി നടക്കുന്നുണ്ടെന്നും പൗരന്മാരുടെ വോട്ടവകാശം ലംഘിക്കപ്പെടുന്നുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹിയിലെ രാംലീലാ മൈതാനത്ത് 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' എന്ന പേരിൽ മെഗാ റാലി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച കോൺഗ്രസ്, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Summary Revision) ഉടൻ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് വ്യാജ പ്രചാരണങ്ങളും അരാജകത്വവും സൃഷ്ടിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇതിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് തെലങ്കാനയിൽ ബിജെപി പദയാത്ര സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ എൻ. രാംചന്ദർ റാവു വ്യക്തമാക്കി.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed