"ഒരു ലോകം ഒരു പ്രാർത്ഥന": ആഗോള ദൈവദശക ആലാപനത്തിൽ പങ്കാളികളായി ഗുരുദേവ സോഷ്യൽ സൊസൈറ്റി
പ്രദീപ് പുറവങ്കര
മനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS) കുടുംബാംഗങ്ങൾ, ആഗോള ദൈവദശക പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളായി. സൊസൈറ്റിയുടെ കുമാരനാശാൻ ഹാളിൽ ഒത്തുകൂടിയാണ് അംഗങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചത്.
ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ജർമ്മനി സംഘടിപ്പിച്ച "ഒരു ലോകം ഒരു പ്രാർത്ഥന" (One World One Prayer) എന്ന സംരംഭത്തിന്റെ ഭാഗമായാണ് പ്രത്യേക പ്രാർത്ഥനാ സംഗമം ഒരുക്കിയത്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സഹോദര്യത്തിനുമായി സംഘടിപ്പിച്ച ഈ ആഗോള പ്രാർത്ഥനയിൽ ജി.എസ്.എസ് കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കുചേർന്നു.
ഗുരുദേവ സന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്ന ഇത്തരം മഹത്തായ സംരംഭങ്ങളിൽ പങ്കാളികളാകാൻ സാധിച്ചതിൽ സൊസൈറ്റി ഭരണസമിതിയും അംഗങ്ങളും സന്തോഷം രേഖപ്പെടുത്തി.
sesef

