35-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിൽ സൂഫി തരംഗമായി ഖവ്വാലി സന്ധ്യ
പ്രദീപ് പുറവങ്കര
മനാമ: 35-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന്റെ (Bahrain International Music Festival) ഭാഗമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) സംഘടിപ്പിച്ച ഖവ്വാലി സംഗീത സന്ധ്യ ശ്രദ്ധേയമായി. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) സഹകരണത്തോടെ യൂസഫ് ഖാൻ നിസാമിയുടെ നേതൃത്വത്തിലുള്ള പ്രമുഖ ഇന്ത്യൻ ഖവ്വാലി സംഘമാണ് സദസ്സിനെ സമന്വയ സംഗീതത്താൽ മന്ത്രമുഗ്ദ്ധമാക്കിയത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു ഈ കലാപ്രകടനം.
ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് രാജ്പുരോഹിത്, ബി.എ.സി.എ (BACA) കൾച്ചർ ഡയറക്ടർ ഹുദ അൽ അലവി എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈൻ ഭരണാധികാരികൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ഇന്ത്യൻ-ബഹ്‌റൈനി സമൂഹത്തിലെ പ്രമുഖർ ഉൾപ്പെടെ 600-ലധികം കാണികളാണ് പരിപാടി ആസ്വദിക്കാൻ എത്തിയത്.
DDDFDFDF
RFFFDFS
RFGDFDFFG

