'ബഹ്റൈൻ ടോപ് സിംഗർ', 'അരങ്ങേറ്റം 2026' പരിപാടികൾക്ക് സംഘാടകസമിതികൾ രൂപീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ ടോപ് സിംഗർ’ സംഗീതമത്സരത്തിന്റെയും കുട്ടികളുടെ നാടകമത്സരമായ ‘അരങ്ങേറ്റം 2026’-ന്റെയും വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതികൾ നിലവിൽ വന്നു. സൽമാനിയ പ്രതിഭ സെന്ററിൽ ചേർന്ന യോഗത്തിലാണ് സമിതികളെ തെരഞ്ഞെടുത്തത്. പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സുലേഷ് വി.കെ. സംഘാടകസമിതി പാനലുകൾ അവതരിപ്പിക്കുകയും മത്സരങ്ങളുടെ ലക്ഷ്യങ്ങളും സംഘാടന വിവരങ്ങളും വിശദീകരിക്കുകയും ചെയ്തു.
ചടങ്ങിൽ ‘ബഹ്റൈൻ ടോപ് സിംഗർ’ സംഗീതമത്സരത്തിന്റെ ഡിജിറ്റൽ ലോഗോ ബിനു മണ്ണിൽ പ്രകാശനം ചെയ്തു. പുതിയ കലാപ്രതിഭകളെ കണ്ടെത്താനും അവർക്ക് അനുയോജ്യമായ വേദിയൊരുക്കാനും ലക്ഷ്യമിടുന്ന ഈ പരിപാടികൾക്ക് പ്രവാസി സമൂഹത്തിന്റെ സജീവ പിന്തുണ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ഷീബ രാജീവൻ, എൻ.കെ. വീരമണി, ലിവിൻ കുമാർ, കെ.എം. സതീഷ്, ഷീജ വീരമണി, രാജേഷ് ആറ്റടപ്പ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
സംഘാടകസമിതി ചെയർമാനായി ഗിരീഷ് മോഹനനെയും വൈസ് ചെയർപേഴ്സണായി ഷീബ രാജീവനെയും ജനറൽ കൺവീനറായി ഷിജു പിണറായിയെയും ഫിനാൻസ് കൺവീനറായി നുബിൻ അൻസാരിയെയും തെരഞ്ഞെടുത്തു. ‘അരങ്ങേറ്റം 2026’ നാടകമത്സര സംഘാടകസമിതി ചെയർമാനായി എൻ.കെ. വീരമണിയെയും ജനറൽ കൺവീനറായി മിജോഷ് മോറാഴയെയും ഫിനാൻസ് കൺവീനറായി അനിൽ കെ.പി.യെയും തെരഞ്ഞെടുത്തു.
കുട്ടികളുടെ അഭിനയമികവ് പുറത്തെടുക്കുന്ന ‘അരങ്ങേറ്റം 2026’ നാടകമത്സരം ഡിസംബർ 18-ന് നടക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബഹ്റൈൻ ടോപ് സിംഗർ’ സംഗീതപോരാട്ടം ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. കലയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന ഈ രണ്ട് പരിപാടികളും ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയൊരു കലാവിരുന്നായിരിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
#BahrainPratibha #BahrainTopSinger #Arangettam2026
EEWEWEWQ

