2 ലക്ഷം ദീനാറിലധികം ലാഭമുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് ടാക്സ്; നവംബർ അവസാനത്തോടെ ബിൽ പാർലമെന്റിൽ എത്തിയേക്കുമെന്ന് സൂചന
പ്രദീപ് പുറവങ്കര
മനാമ: 200,000 ബഹ്റൈനി ദീനാറിലധികം അറ്റാദായമുള്ള കമ്പനികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ കോർപ്പറേറ്റ് നികുതി ബിൽ സംബന്ധിച്ച അന്തിമ ധാരണയായാൽ നവംബർ അവസാനത്തോടെ ചർച്ചകൾക്കായി പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് പാർലമെന്റിന്റെ സാമ്പത്തിക-കാര്യ സമിതി ചെയർമാൻ എം.പി അഹമ്മദ് സബാഹ് അൽ സലൂം വ്യക്തമാക്കി. ബിസിനസ്സ് പ്രമുഖർ, ബാങ്കുകൾ, നിക്ഷേപകർ എന്നിവരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് നിയമനിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നത്.
വേനലവധിക്കാലത്ത് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, വിവിധ സാമ്പത്തിക അസോസിയേഷനുകൾ, നിക്ഷേപകർ എന്നിവരിൽ നിന്ന് സമിതി അഭിപ്രായങ്ങൾ തേടിയിരുന്നു. ഇത്തരത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ തുടർനടപടികൾക്കായി സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ഈടാക്കിയ നികുതിയിലൂടെ സ്റ്റേറ്റ് ബജറ്റിലേക്ക് 150 ദീനാറിലധികം മില്യൺ സമാഹരിക്കാൻ സാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. സർക്കാരിന്റെ പൊതുഖജനാവിന് ഇത് വലിയ മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ വരവുചെലവുകൾ കൃത്യമായി പാലിച്ച് ജനങ്ങളുടെയും എം.പിമാരുടെയും പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും അൽ സലൂം പറഞ്ഞു.
മെമ

