നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾക്ക് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: തൊഴിൽ ആവശ്യാർഥം ബഹ്‌റൈനിൽ നിന്നും യു.എ.ഇയിലേക്ക് പോകുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ് സെക്രട്ടറി ജിൽഷാ സമീഹ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സമീഹ് എന്നിവർക്ക് നിയാർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. ചെയർമാൻ ഫറൂഖ് കെ.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയാർക്കിലെ അഞ്ച് കുട്ടികൾക്ക് നവംബർ മാസം മുതൽ ഒരു വർഷത്തേക്ക് നൽകുന്ന സഹായവും തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. ഇതിനുമുമ്പ് 20 ഭിന്നശേഷി കുട്ടികൾക്കുള്ള ഒരു വർഷത്തെ സഹായം നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ നൽകിയിട്ടുണ്ട്.
ജനറൽ സെക്രട്ടറി ഇല്യാസ് കൈനോത്ത് സ്വാഗതം പറഞ്ഞ യോഗത്തിന് ട്രഷറർ അനസ് ഹബീബ് നന്ദി രേഖപ്പെടുത്തി. രക്ഷാധികാരികളായ കെ.ടി. സലിം, അസീൽ അബ്ദുൽറഹ്മാൻ, നൗഷാദ് ടി.പി, വൈസ് ചെയർമാൻ സുജിത്ത് പിള്ള, ലേഡീസ് വിങ് പ്രസിഡന്റ് അഭി ഫിറോസ്, ജമീല അബ്ദുൽറഹ്മാൻ, ആബിദ ഹനീഫ്, കോർഡിനേറ്റർ ഷമീമ, ട്രഷറർ സാലിഹ ബഷീർ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.
asdsad

