ഡ്രൈ­വിംഗി­നി­ടെ­ പു­കവലി­ച്ചാൽ 150 റി­യാൽ പി­ഴ


റിയാദ് : ഡ്രൈവിംഗിനിടെ പുകവലിക്കുന്നവർക്ക് 150 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കാറുകൾക്കകത്ത് പുകവലിക്കുന്ന ശീലത്തിന് തടയിടാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. 

ഡ്രൈവിംഗിനിടെ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. ഡ്രൈവിംഗിനിടെ റോഡിൽനിന്ന് ശ്രദ്ധ തിരിക്കുന്ന ഏതു കാര്യവും നിയമ ലംഘനമായാണ് കണക്കാക്കുക. 

ഇത്തരം നിയമ ലംഘനങ്ങൾക്ക് 150 റിയാൽ വരെയാണ് പിഴ ചുമത്തുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed