സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യ ഫലപ്പെരുന്നാൾ ആരംഭിച്ചു; ഒക്ടോബർ 30-ന് കേരളീയ സമാജത്തിൽ കുടുംബ സംഗമം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒന്നാം ഘട്ട ചടങ്ങുകൾക്ക് തുടക്കമായി. ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ദേവാലയത്തിൽ വെച്ചാണ് ആഘോഷങ്ങൾ ആരംഭിച്ചത്. "വിശ്വാസത്തിൽ വിതച്ച്, കൃപയിൽ കൊയ്യാം" എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
ഫലപ്പെരുന്നാളിന്റെ പ്രധാന ആഘോഷങ്ങളും കുടുംബ സംഗമവും ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കും. ഇടവക അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, ഗെയിമുകൾ, ഡാൻസ്, സൺഡേസ്‌കൂൾ ക്വയറിന്റെ ഗാനങ്ങൾ, സെന്റ് മേരീസ് ക്രിസ്ത്യൻ ഭജൻസ്, തനത് ഭക്ഷണശാലകൾ, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വടംവലി മത്സരം എന്നിവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും. തുടർന്ന് പൊതുസമ്മേളനവും നടക്കും. പ്രശസ്ത ഗായകരായ ഗൗതം വിൻസെന്റ്, വൈകാശ് വരവീണ, ആതിര ജനകൻ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഷോയും, അശ്വന്ത് അനിൽകുമാർ നയിക്കുന്ന കോമഡി ഷോയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കത്തീഡ്രൽ വികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ., സഹ വികാരി റവ. ഫാദർ റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ.പി., സെക്രട്ടറി കുരുവിള പാപ്പി, ജനറൽ കൺവീനർ ഷിബു സി. ജോർജ്ജ്, ജോയിന്റ് കൺവീനർമാരായ ബിനു പാപ്പച്ചൻ, ബിനോജ് മാത്യൂ, സെക്രട്ടറി ജിനു വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നൂറിലധികം വരുന്ന കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഏവരെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പബ്ലിസിറ്റി കൺവീനർ ബിനു മാത്യു ഈപ്പൻ അറിയിച്ചു.
adsdsads
fgfgf

