ഒലിവ് സാംസ്കാരികവേദി സർഗസംഗമം സംഘടി­പ്പി­ച്ചു


മനാമ: ബഹ്‌റൈൻ  ഒലിവ് സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ  സർഗ്ഗ സംഗമം സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഒലിവ് സാംസ്‌ക്കാരിക വേദി ചെയർമാൻ പി.വി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.‌വി ജലീൽ  പ്രഭാഷണം നടത്തി. യുവാക്കളുടെ സാംസ്‌ക്കാരിക സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും, അതോടൊപ്പം കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടി ബഹ്‌റൈനിലെ കായിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മുൻ ടൈറ്റാനിയം ഫുട്‌ബോൾ താരമായിരുന്ന തിലകന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ്  ആരംഭിച്ചത്. തുടർന്ന് ആനുകാലിക വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ, അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം, സിറിയയിലെ കൂട്ടക്കൊല,  എം.എം അക്ബറിന്റെ അറസ്റ്റ്  തുടങ്ങിയ വിഷയങ്ങളിൽ യോഗം ആശങ്കയും ദുഃഖവും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പരിപാടി അവലോകനം ചെയ്തു. ഒലിവ് സാംസ്‌ക്കാരിക വേദി ട്രഷറർ അസ്‌ലം വടകര ചർച്ച നിയന്ത്രിച്ചു. തുടർന്ന് അൻവർ വടകര, സിദ്ദിഖ് കരിപ്പൂർ എന്നിവർ അവതരിപ്പിച്ച ഗാന സന്ധ്യയും അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed