കാ­പ്പി­ ക്രി­സ്റ്റൽ റെ­സ്റ്റോ­റന്റ് പ്രവർ­ത്തനം ആരംഭി­ച്ചു­


മനാമ: ബഹ്റൈനിൽ രുചിയുടെ വൈവിധ്യമൊരുക്കി കാപ്പി ക്രിസ്റ്റൽ െറസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മനാമ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന് എതിർവശം ഗൾഫ് പേൾ ഹോട്ടലിന് സമീപത്തായാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. 

ഇന്ത്യൻ, അറബിക്, ചൈനീസ് വിഭവങ്ങളും ഇവിടെ ലഭ്യമാകും. ഇന്ത്യൻ വിഭവങ്ങളിൽ കേരള ഊണ്, കേരള സ്പെഷ്യൽ ഊണ്, ബിരിയാണി, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, ഗ്രിൽ ഐറ്റങ്ങൾ തുടങ്ങിയവ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഉടൻതന്നെ പ്രാതൽ വിഭവങ്ങളും ലഭ്യമാകും. കൂടാതെ ചായ പലഹാരങ്ങൾ തയ്യാറാക്കുന്നത് നാട്ടിൽ നിന്നെത്തിയ പാചക വിദഗ്ദ്ധരായ വനിതകളാണ്. കാപ്പിക്കട എന്ന പേരിൽ പലഹാര വിഭാഗവും ഇതിനോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 17536468, 38968525 എന്നീ
നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed