മൃതദേഹം കണ്ടെത്തി
മനാമ : ജുഫൈറിലെ അൽ ഫത്തെ തീരത്ത്, ഇന്നലെ ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. രാത്രി 11 മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. അറബ് വംശത്തിൽപ്പെട്ട 20 വയസ്സുകാരനാണെന്ന് തോന്നിക്കുന്ന ആൺകുട്ടിയുടെ മരണത്തിൽ അന്വേഷണം തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

