പെയിന്റിംഗ് തൊഴിലാളിയായി ദുൽഖർ
നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്ത് സൂപ്പർഹിറ്റുകളായ അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്ന് രചന നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ പെയിന്റിംഗ് ജോലിക്കാരനാകുന്നു. കോമഡിക്കും റൊമാൻസിനും തുല്യ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ആന്റോ ജോസഫ് ഫിലിം കന്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമ്മാണം. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയാഫാക്ടറിന് ശേഷം ദുൽഖർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും.

