സു­താ­ര്യതയും അംഗങ്ങൾ­ക്ക് മു­ഖ്യപരി­ഗണനയെ­ന്നും പ്രോ­ഗ്രസീവ് പാ­നൽ


മനാമ : ആസന്നമായ ബഹ്‌റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രോഗ്രസീവ് പാനൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും പാനലിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദമാക്കുകയും ചെയ്തു. സുധിൻ എബ്രഹാം (പ്രസിഡണ്ട്), ശിവകുമാർ കൊല്ലറോത്ത് (ജനറൽസെക്രട്ടറി), മുഹമ്മദ് ഷാഫി (വൈസ് പ്രസിഡണ്ട്), ജഗദീഷ് ശിവൻ‍ (അസിസ്റ്റന്റ് സെക്രട്ടറി), ശശിധരൻ എം. (ട്രഷർ), ഷിബു കൃഷ്ണ (മെന്പർ‍ഷിപ്പ് സെക്രട്ടറി), ഷാജഹാൻ (കലാവിഭാഗം സെക്രട്ടറി), വിജു കൃഷ്ണൻ (സാഹിത്യവിഭാഗം സെക്രട്ടറി), നവീൻ വിജയൻ (ലൈബ്രേറിയൻ), ബിനു പാപ്പച്ചൻ (ഇൻ‍ഡോർഗെയിംസ് സെക്രട്ടറി), രതീഷ് മേനോൻ (ഇന്റേണൽ ഓഡിറ്റർ)തുടങ്ങിയവരാണ് ഈ പാനലിന്റെ സ്ഥാനാർത്ഥികൾ. 

ബഹ്റൈൻ കേരളീയ സമാജത്തിലെ നിലവിലെ ഭരണസമിതിയുടെ സങ്കുചിതവും, ജനാധിപത്യ വിരുദ്ധവുമായ നിലപാടുകളിൽ‍ പ്രതിഷേധമുള്ള സമാനമനസ്‌കരായ അംഗങ്ങൾ‍ചേർ‍ന്ന് രൂപീകരിച്ചിട്ടുള്ള പാനലാണ് ഇതെന്നും വ്യക്തി താൽപര്യം മുൻനിർത്തി തുടർച്ചയായി ഭരണം നടത്തുന്നവരിൽ നിന്നും വ്യത്യസ്തമായി ജാതിയുടെയും മതത്തിന്റെയും അതിർവരന്പുകളില്ലാതെ പ്രവർത്തിക്കുന്ന തങ്ങളുടെ മുന്നണിക്ക് ഇത്തവണ അവസരം നൽകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് പ്രത്യേകിച്ചും മലയാളി സമൂഹത്തിന് താങ്ങും തണലുമാകുന്ന തരത്തിൽ സമാജത്തെ മാറ്റാനും അംഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പരിപാടികൾക്ക് പ്രോത്സാഹനം നൽകാനുമാണ് തങ്ങൾ ശ്രമിക്കുകയെന്നും ഇവർ പറഞ്ഞു. മെന്പർഷിപ്പിനായി സമീപിക്കുന്ന അർ‍ഹരായ വനിതകൾ‍ ഉൾപ്പടെ എല്ലാവർ‍ക്കും ഭരണഘടന അനുശാസിക്കുന്ന വ്യക്തമായ മാനദണ്ധത്തിന്റെ അടിസ്ഥാനത്തിൽ‍ മെന്പർഷിപ്പ് നൽകുമെന്നും, സാന്പത്തിക− ഭരണ രംഗത്തെ സുതാര്യത പ്രോഗ്രസീവ് പാനലിന്റെ പ്രഖ്യാപിത നിലപാടാണെന്നും, സാന്പത്തിക ക്രയവിക്രയങ്ങളെ കുറിച്ച് ധവളപത്രം ഇറക്കുമെന്നും പാനൽ‍ ഭാരവാഹികൾ അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ പ്രോഗ്രാമുകൾ‍ക്കും അംഗങ്ങൾക്ക് കാർ‍പാർ‍ക്ക് സൗകര്യം ഉറപ്പാക്കും, സമാജം ഭരണസമിതി അംഗങ്ങൾ‍ക്ക് തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള കാലപരിധി രണ്ട് തവണയായി നിജപ്പെടുത്തും, സമാജത്തിന്റെ നേതൃത്വത്തിൽ‍ ഇതര സംഘടനകളുമായി ചേർ‍ന്ന് വിപുലമായ ‘ബുക്ക് ഫെസ്റ്റ്’ - വ്യത്യസ്ത ഭാഷ പുസ്തകങ്ങൾ‍, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. അംഗങ്ങളുടെ സർഗാത്മക മികവിനെയും കായിക മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന കേരളോത്സവവും, കായികമേളയും പുനരാംഭിക്കും, വാർ‍ഷിക കലണ്ടറിൽ‍ കേരളോത്സവം, കായികോത്സവം എന്നിവ ഉൾ‍പ്പെടുത്തും, സുകുമാർ‍ അഴീക്കോട് പ്രസംഗ മത്സരം പുനരാരംഭിക്കും എന്നീ വാഗ്ദാനങ്ങളും പാനൽ ഭാരവാഹികൾ നൽ‍കിയിട്ടുണ്ട്. 

സ്ഥാനാർത്ഥികളെ കൂടാതെ പാനൽ ചെയർമാൻ കെ. ജനാർദ്ദനൻ, രക്ഷാധികാരി പ്രിൻസ് നടരാജൻ, പാനൽ ജനറൽ കോ-ഓർഡിനേറ്റർ ഇ.കെ പ്രദീപൻ, മുൻ ബി. കെ.എസ് ജനറൽ സെക്രട്ടറി ചന്ദ്രമോഹൻ, രക്ഷാധികാരി അജയകൃഷ്ണൻ, ജനറൽ കൺവീനർ ദേവൻ ഹരികുമാർ, ബി.കെ.എസ് മുൻ സെക്രട്ടറി മോഹൻ കുമാർ, ഇന്ത്യൻ സ്‌കൂൾ കമ്മിറ്റി അംഗങ്ങളായ സജി ആന്റണി, ബിനു മണ്ണിൽ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed