ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷണൽ സെന്ററിൽ പുതിയ കോഴ്സുകൾ
മനാമ : എൻട്രൻസ് കോച്ചിംഗ്, ട്യൂഷൻ, രംഗങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിയ മാഹൂസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷൻ സെന്ററിൽ 2018-−19 അക്കാദമിക് വർഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. സ്കൂളുകളിലെ വാർഷിക പരീക്ഷകൾ അവസാനിക്കുന്നതോടെ ക്ലാസുകൾക്ക് തുടക്കമാകും.
ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായിരിക്കും ക്ലാസുകൾ. എൻട്രൻസ് കോച്ചിംഗ് ക്ലാസിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ലെവൽ 1ന് വെള്ളിയാഴ്ചയും ലെവൽ 2 വിഭാഗത്തിന് ശനിയാഴ്ച വൈകീട്ട് 4 മണി മുതൽ 7 മണി വരെയും ടെസ്റ്റ് ആയിരിക്കും. മാർച്ച് 1 മുതൽ ജൂൺ 30 വരെയുള്ളതും, ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയുള്ളതും, ഡിസംബർ 1 മുതൽ ഫെബ്രുവരി 28 വരെയുള്ളതുമായ മൂന്ന് പ്ലാനുകളിലാണ് ക്ലാസുകൾ നടക്കുക. ജൂലൈ അവധി ആയിരിക്കും.
ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സാറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക കോച്ചിംഗും ഐ.ഇ.ഇ.സിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 32332709, 32332746 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

