സാംസ ബഹ്‌റൈൻ ‘വർണ്ണോത്സവ് 2026’ ചിത്രരചനാ ക്യാമ്പും മത്സരവും; സംഘാടക സമിതി രൂപീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: സാംസ്കാരിക സമിതി ബഹ്‌റൈൻ (SAMSA) സംഘടിപ്പിക്കുന്ന ആറാമത് ‘വർണ്ണോത്സവ് 2026’ ചിത്രരചനാ ക്യാമ്പിന്റെയും മത്സരത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. അദ്‌ലിയയിലെ ഓറാ ആർട്സ് സെന്ററിൽ വെച്ച് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമിതി പ്രസിഡന്റ് റിയാസ് കല്ലമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സാംസ ഉപദേശക സമിതി അംഗം അനിൽകുമാർ എ.വി. യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ നിർവഹിച്ചു. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സംഘാടക സമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു. എബ്രഹാം ജോൺ ചെയർമാനായും മനീഷ് പുന്നോത്ത് ജനറൽ കൺവീനറായും വത്സരാജ്, അനിൽകുമാർ എ.വി., ഇൻഷ റിയാസ്, വിനീത് മാഹി എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

വർണ്ണോത്സവ് 2026 ചിത്രരചനാ ക്യാമ്പും മത്സരവും നവംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ അദ്‌ലിയ ഓറാ ആർട്സ് സെന്ററിൽ വെച്ച് മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടും. ബഹ്‌റൈനിലെ പ്രമുഖ ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിൽ മത്സരാർത്ഥികൾക്കായി പ്രത്യേക ക്യാമ്പും ഉണ്ടായിരിക്കും. ക്യാമ്പിന് ശേഷമുള്ള മത്സരങ്ങൾ മൂന്ന് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള കാറ്റഗറി ഒന്നിൽ ക്രേയോൺ മീഡിയം ഉപയോഗിച്ചുള്ള കളറിംഗ്/പെയിന്റിംഗും, എട്ട് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കാറ്റഗറി രണ്ടിൽ വാട്ടർ കളർ മീഡിയം അടിസ്ഥാനമാക്കിയുള്ള പെൻസിൽ ഡ്രോയിംഗ് ആൻഡ് പെയിന്റിംഗും ഉണ്ടായിരിക്കും. പതിമൂന്ന് മുതൽ പതിനേഴ് വയസ്സ് വരെയുള്ള കാറ്റഗറി മൂന്ന് വിഭാഗത്തിന് തീം അടിസ്ഥാനമാക്കിയുള്ള പെൻസിൽ ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് മത്സരവുമാണ് നടക്കുക.

പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും, വിജയികൾക്ക് ആകർഷകമായ ട്രോഫിയും സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3935 2116 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

adsdsdsds

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed