പൊതു ഇടങ്ങളിലെ മാലിന്യം : റിഫയിൽ നടപടി ഊർജ്ജിതപ്പെടുത്തി


മനാമ : സത്തേൺ ഏരിയ മുനിസിപ്പാലിറ്റി, സത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ റിഫയിലെ പൊതു ഇടങ്ങളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ച് വന്നിരുന്ന സാധനങ്ങൾ നീക്കം ചെയ്യാനായി ക്യാന്പയിൻ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് 903 ബ്ലോക്കിലെ ഫർണിച്ചർ ഷോപ്പുകളിൽ നിരവധി സാധനങ്ങൾ നീക്കം ചെയ്തു. അനധികൃതമായി പൊതു നിരത്തുകളിൽ പ്രദർശിപ്പിച്ചിരുന്ന കസേരകൾ, കിടക്കകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മറ്റ് ഫർണിച്ചറുകൾ എന്നിവയാണ് നീക്കം ചെയ്തത്. പല സാധനങ്ങളും പൊതുനിരത്തിലായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ഉടമസ്ഥർക്ക് അധികൃതർ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെങ്കിൽ ഇത് മാറ്റിയിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed