കഞ്ചാവ് വിൽപ്പന : ബഹ്‌റൈനിൽ ഡി.ജെക്ക് പതിനൊന്ന് വർഷം തടവ്


മനാമ : കഞ്ചാവ് വിൽപ്പന നടത്തിയ വിദേശ ഡിസ്കോ ജാക്കിക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി 11 വർഷത്തെ തടവ് വിധിച്ചു. 30കാരനായ പ്രതി 5,000 ബഹ്‌റൈൻ ദിനാർ പിഴ നൽകണം. 1,400 ബഹ്‌റൈൻ ദിനാർ വിലവരുന്ന കഞ്ചാവ് വിൽക്കുന്നതിനിടയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. മയക്കുമരുന്ന് ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് അമേരിക്കൻ സ്വദേശിയായ മറ്റൊരാൾക്കും ഒരു വർഷത്തെ തടവും 500 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തും.

സംഭവം നടന്ന സമയത്ത്, പ്രതി രാജ്യത്തെ ഒരു ഹോട്ടലിൽ ഒരു ഡിജെയായി പ്രവർത്തിക്കുകയായിരുന്നു. പ്രതിയുമായി ബന്ധം സ്ഥാപിച്ച രഹസ്യാന്വേഷണ വിഭാഗം 1,400 ബഹ്‌റൈൻ ദിനാർ വിലവരുന്ന കഞ്ചാവ് ആവശ്യപ്പെടുകയായിരുന്നു. ജുഫൈറിലെ അപ്പാർട്ട്മെന്റിൽ വെച്ച് പ്രതി 11 മരിജുവാന സിഗററ്റുകൾ ഇവർക്ക് കൈമാറി. ഇവിടെ നിന്ന് തന്നെ രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്ത പൊലീസ് ഫ്ളാറ്റിൽനിന്നും 1,759 ബഹ്‌റൈൻ ദിനാറും കണ്ടെടുത്തു. മയക്കുമരുന്ന് ദുരുപയോഗം, വിൽപ്പന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരുന്ന കുറ്റം. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed