നരേദ്ര പ്രസാദ് നാടക മത്സരം : ആറ് അവാർഡുകൾ നേടി ദ്വയം


മനാമ : ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ആറ് അവാർഡുകൾ കരസ്ഥമാക്കി ദ്വയം എന്ന നാടകം മുന്നിട്ടു നിന്നു. മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച ദീപവിതാനം, മികച്ച സംഗീതം, മികച്ച രചന എന്നീ വിഭാഗങ്ങളിലാണ് ദ്വയം ഒന്നാമതെത്തിയത്്. ഹരീഷ് മേനോൻ (സംവിധാനം), ജയശങ്കർ (ദ്വയത്തിലെ രമേശൻ എന്ന കഥാപാത്രം അവതരിപ്പിച്ച് മികച്ച നടൻ), കൃഷ്ണകുമാർ പയ്യന്നൂർ (ദീപവിതാനം), ഹരീഷ് മേനോൻ (സംഗീതം), ജലീൽ അബ്ദുള്ള (സമാജം അംഗങ്ങളിൽ നിന്നുമുള്ള മികച്ച രചന) എന്നിവരാണ് ഈ നാടകത്തിലൂടെ അവാർഡുകൾ നേടിയെടുത്തത്. 

മികച്ച നടിയായി  ജയ ഉണ്ണികൃഷ്ണനെയും, (ന്റെ പുള്ളിപ്പൈ കരയണ് എന്ന നാടകത്തിലെ  മാളു എന്ന കഥാപാത്രം), രണ്ടാമത്തെ നടിയായി ആരതിയെയും (അഗ്നിവർഷയിലെ വിശാഖ) തിരഞ്ഞെടുത്തു. മികച്ച ബാലതാരം: മാസ്റ്റർ ശ്രീകുമാർ (അഗ്നിവർഷയിലെ ബ്രഹ്മരക്ഷസ് എന്ന കഥാപാത്രം).  മികച്ച രണ്ടാമത്തെ നാടകമായി  അഗ്നിവർഷ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ സംവിധായകൻ: രമേഷ് ബേബിക്കുട്ടൻ (ന്റെ പുള്ളിപ്പൈ കരയണ്). മികച്ച രണ്ടാമത്തെ  നടനുള്ള അവാർഡ് രണ്ട് പേർക്കായി വീതിക്കപ്പെട്ടു (അഗ്നിവർഷയിലെ അരവസു എന്ന കഥാപാത്രം അവതരിപ്പിച്ച സജീവൻ ചെറുകുന്ന്, ന്റെ പുള്ളിപ്പൈ കരയണ് ലെ ഗോപാലൻ എന്ന കഥാപാത്രം അവതരിപ്പിച്ച രമേഷ് ബേബിക്കുട്ടൻ. മറ്റു അവാർഡുകൾ:  മികച്ച ചമയം: സജീവൻ കണ്ണപുരം (അഗ്നിവർഷ, ന്റെ  പുള്ളിപ്പൈ  കരയണ്.  മികച്ച രംഗ സജ്ജീകരണം: എ.പി.ജി ബാബു & മധീഷ്‌ കേശവ് (അഗ്നിവർഷ). സ്‌പെഷ്യൽ ജൂറി അവാർഡ്: മികച്ച നാടകം / ന്റെ പുള്ളിപ്പൈ കരയണ്. പ്രശസ്ത ചലച്ചിത്ര നാടക പ്രവർത്തകരായ മുരളി മേനോൻ, ഹരിലാൽ, ബേബിക്കുട്ടൻ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

നാല് നാടകങ്ങൾ മാത്രമാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും എല്ലാ നാടകങ്ങളും മികച്ച നിലവാരം പുലർത്തിയതായി ജൂറി അഭിപ്രായപ്പെട്ടു. കലാസന്ധ്യയോടു കൂടി ആരംഭിച്ച വർണാഭമായ ചടങ്ങിൽ െവച്ച്  അവാർഡുകൾ വിതരണം ചെയ്തു. സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി, സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം എന്നിവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed