ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സ്പീക്കേഴ്‌സ് ഫോറം: 175-ാം അധ്യായവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ (SNCS) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്പീക്കേഴ്‌സ് ഫോറത്തിന്റെ 175-ാം അധ്യായവും 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും അനുമോദന ചടങ്ങും വിപുലമായി ആഘോഷിച്ചു. സൽമാനിയയിലെ SNCS സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.
SNCS ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷനായ ചടങ്ങിന് സ്പീക്കേഴ്‌സ് ഫോറം കോർഡിനേറ്റർ ബിജു ചന്ദ്രൻ സ്വാഗതം ആശംസിച്ചു. കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കൽ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
SNCS ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, പിജിഎഫ് സ്പീക്കേഴ്‌സ് ഫോറം പ്രസിഡന്റ് ഷൈജു മാത്യു, പിജിഎഫ് സ്പീക്കേഴ്‌സ് ഫോറം മുഖ്യ മെന്ററും മാധ്യമപ്രവർത്തകനുമായ പ്രദീപ് പുറവങ്കര, കെഎസ് സിഎ (എൻഎസ്എസ്) വൈസ് പ്രസിഡന്റ് അനിൽ കുമാർ യു.കെ, എസ് എൻ സി എസ് സ്പീക്കേഴ്‌സ് ഫോറം പ്രസിഡന്റ് വിശ്വനാഥൻ ഭാസ്‌കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി നൃത്ത അധ്യാപിക ശുഭ അജിത്തിന്റെ ശിക്ഷണത്തിൽ 'ശിവപ്രസാദ പഞ്ചക്കം' കൃതിയുടെ രംഗാവിഷ്കാരവും ഗാനമേളയും അരങ്ങേറി. സ്പീക്കേഴ്‌സ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
വിശ്വനാഥൻ ഭാസ്‌കരൻ (പ്രസിഡന്റ്), ജിഷ്ണു സുരേഷ് (വൈസ് പ്രസിഡന്റ് എഡ്യൂക്കേഷൻ), അനിത ശിവരാജൻ (മെമ്പർഷിപ്പ് സെക്രട്ടറി), സന്ധ്യ ബിലോജ് (സെക്രട്ടറി), രാജി രാജേഷ് (ജോയിന്റ് സെക്രട്ടറി), അജേഷ് പിള്ള (ട്രഷറർ), സജിത്ത് വെള്ളിക്കുളങ്ങര (പബ്ലിക് റിലേഷൻസ്), അജിത്ത് കണ്ണൂർ (സെർജന്റ് അറ്റ് ആംസ്), ജിനൻ രാജ് (ഡെപ്യൂട്ടി സെർജന്റ് അറ്റ് ആംസ്), സുധ സുനിൽ (കോർഡിനേറ്റർ), ബിജു ചന്ദ്രൻ (ജനറൽ കൺവീനർ) എന്നിവരും മെന്റർമാരായി പ്രശാന്ത് കെ.കെ, സാബു പാലാ, സന്തോഷ് ചെറുപറമ്പിൽ, അജിത്ത് കുമാർ സി.കെ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. മലയാള ഭാഷയെയും പ്രസംഗകലയെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസം രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് സ്പീകേഴസ് ഫോറം ഇവിടെ നടക്കുന്നത്.
xcvcvx

